04:42am 11 November 2026
NEWS
കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് ധനസഹായം നനല്‍കിയ സ്റ്റാര്‍ട്ടപ്പുകളുടെ സംഗമം നടത്തി
22/07/2025  11:03 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് ധനസഹായം നനല്‍കിയ സ്റ്റാര്‍ട്ടപ്പുകളുടെ സംഗമം നടത്തി

കൊച്ചി: കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ ഫ്‌ളാഗ്ഷിപ്പ് സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഉഷസ്സിന് കീഴില്‍ ധനസഹായം ലഭിച്ച 16 സ്റ്റാര്‍ട്ടപ്പുകളെ ഒരുമിച്ച് കൊണ്ടുവന്നു ഡോള്‍ഫിന്‍ ക്ലബ്ബില്‍ ഉദ്ഘാടന
സംഗമം നടത്തി. കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ പിന്തുണയോടെ വികസിപ്പിച്ചെടുത്ത 
സാങ്കേതികവിദ്യകളും നൂതനാശയങ്ങളും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.

ഉഷസ് പ്രോഗ്രാമിനായി കൊച്ചിന്‍ ഷിപ്യാര്‍ഡ് 50 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇതില്‍ ഇതിനകം 17 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 6.9 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതിലൂടെ യുവ പ്രൊഫഷണലുകള്‍ക്ക് 70ലധികം ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. 

സമുദ്ര മേഖലയിലെ ഡീപ്-ടെക്, നൂതന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതിനും പിന്തുണയ്ക്കുന്നതിനും കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ സംസാരിച്ച സി എസ് എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍ പറഞ്ഞു.

ഇംപ്ലിമെന്റേഷന്‍ പങ്കാളികളായ ഐഐഎംകെ ലൈവ്, ഐഐടി മദ്രാസ് എന്നിവരും മേക്കര്‍ വില്ലേജ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ്, മലബാര്‍ ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ പ്രധാന പങ്കാളികളും പരിപാടിയില്‍ പങ്കെടുത്തു.

എന്‍പിഒഎല്‍, എന്‍എസ്ടിഎല്‍, ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ്, കൊച്ചി വാട്ടര്‍ മെട്രോ, എച്ച്എംടി കളമശ്ശേരി, എസ്എഫ്ഒ ടെക്‌നോളജീസ്, കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി എന്നിവയുള്‍പ്പെടെ വിവിധ വ്യവസായങ്ങളില്‍ നിന്നുള്ള പ്രമുഖര്‍, കുസാറ്റ്, ഗവണ്‍മെന്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃശൂര്‍, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു. 

നിയോക്‌സ് ഇക്കോ സൈക്കിള്‍, വസിഷ്ഠ റിസര്‍ച്ച്, അസട്രോബോ ടെക്‌നോളജീസ്, നൈക്വസ്റ്റ് ഇന്നൊവേഷന്‍ ലാബ്‌സ്, ക്‌സാല്‍റ്റന്‍ സിസ്റ്റംസ്, ഫ്യൂസലേജ് ഇന്നൊവേഷന്‍സ്, എന്‍സോവേഴ്‌സ്, മാഫ്കിന്‍ റോബോട്ടിക്‌സ്, വ്രൊക്‌സായി, സെറ 
റോബോട്ടിക്‌സ്, എവൈഡെല്‍റ്റ, ഹൈട്രോണ്‍ എനര്‍ജി, എക്‌സ്റ്റെന്റ് ഇന്നൊവേഷന്‍സ്, ഡോറിംഗ് ഹെല്‍ത്ത്, ഡോക്കര്‍ വിഷന്‍, ക്വിന്റ്രാന്‍സ് ഹൈപ്പര്‍ലൂപ്പ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img